എറണാകുളത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

കാസര്‍കോട്: എറണാകുളത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു.
ഫോര്‍ട്ട് റോഡ് നാഗര്‍കട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്നാസ് മന്‍സിലിലാണ് കവര്‍ച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാര്‍ വീടുപൂട്ടി ഒന്നരമാസം മുമ്ബ് പോയതായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം. സുഹൃത്തിെന്റ വിവാഹത്തില്‍ പങ്കെടുക്കാനായി മകന് ഇല്യാസ് എറണാകുളത്തുനിന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്..
അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ ഷാജുവും സംഘവുമെത്തി പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.