ബാധ കൂടിയെന്ന പേരിൽ 7 വയസുകാരനെ മാതാവും ഇളയമ്മമാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി

 ബാധ കൂടിയെന്ന പേരിൽ  7 വയസുകാരനെ മാതാവും ഇളയമ്മമാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി 

 
CRIMINALS
 

തിരുവണ്ണാമല : തമിഴ്‌നാട്ടിൽ ഏഴു വയസ്സുകാരനോട് സമാനതകൾ ഇല്ലാത്ത ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഞായറാഴ്ച രാത്രി  ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ്  അറസ്റ് ചെയ്തു. അമ്മ തിലകവതി ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിത എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ.

ബാധ കൂടി എന്നാരോപണത്തിന്മേൽ  ശബരി എന്ന കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു.എന്നാൽ നേരത്തെ തന്നെ കുട്ടി മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

From around the web

Special News
Trending Videos