നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ
Dec 30, 2020, 17:19 IST

നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. തെക്കൻ ഡൽഹി സ്വദേശിയായ സുമിത് ജാ ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം അക്കൗണ്ട് സുമിത് ജാ ഹാക്ക് ചെയ്തുവെന്നും അതിൽ നഗ്നചിത്രം േപാസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രം പോസ്റ്റ് െചയ്യുമെന്നായിരുന്നു ഭീഷണി. കൂടാതെ യുവതിയുടെ ഫോൺ സമ്പർക്ക പട്ടികയിലുള്ളവരിൽനിന്ന് പ്രതി പണം ആവശ്യപ്പെടുകയും ചെയ്തു.
From around the web
Special News
Trending Videos