പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 21കാരന്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി
Jun 17, 2021, 12:08 IST

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 21കാരന്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പൊതുവയില്‍ കൊണ്ടപറമ്പ് വീട്ടില്‍ വിനീഷ് വിനോദ് കൊല നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏലംകുളം എളാട് കൂഴംന്തറയിൽ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സഹോദരി ദേവശ്രീ( 13 ) സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പ്രെണയം നിരസിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
From around the web
Special News
Trending Videos