വർക്കല റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരിയായ 21കാരി വിദ്യാർഥിനി മരിച്ചു
Mar 24, 2021, 12:23 IST

വർക്കല റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരിയായ 21കാരി വിദ്യാർഥിനി മരിച്ചു. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സ്വദേശി മഹേഷ് കണ്ണന്റെ മകൾ ദർഷിതയാണ് മരിച്ചത്. കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക് എൻജിനീയറിംഗ് കോളജ് വിദ്യാർഥിനിയാണ്
നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദർഷിതക്ക് ശാരീരികാസ്വസ്ഥ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ മരണവും സംഭവിച്ചു.
From around the web
Special News
Trending Videos