മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി.

മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി. 
 

 
മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി.

മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് ദിവസമാണ് പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്

ഒരു അധ്യാപകൻ, പ്രാദേശിക ബിജെപി നേതാവ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ബിജെപി ജൈത്പൂർ മണ്ഡലം പ്രസിഡന്റ് വിജയ് ത്രിപാഠി, അധ്യാപകനായ രാജേശ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവർ പീഡനശേഷം കുട്ടിയെ വീടിന്റെ പരിസരത്ത് ഉപേകഷിച്ച് കടന്നുകളഞ്ഞു.

ഇവർക്കെതിരെ ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 376 ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യം ജെയ്തപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഷാഹ്‌ദേൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

From around the web

Special News
Trending Videos