പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു
Jun 19, 2021, 10:17 IST

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16 വയസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകൻ ആകാശാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആകാശും സുഹൃത്തുക്കളും ബൈക്കിൽ കറങ്ങി നടക്കവേ പോലീസ് പിടികൂടിയിരുന്നു. അപ്പോഴേക്കും ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാൽ പോലീസ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. ഇവരുമായി ആകാശിന്റെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
From around the web
Special News
Trending Videos