13കാരിയെ പീഡിപ്പിച്ചു,സംഭവം പുറത്തറിയാത്തെ ഇരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി

13കാരിയെ പീഡിപ്പിച്ചു,സംഭവം പുറത്തറിയാത്തെ ഇരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി

 
13കാരിയെ പീഡിപ്പിച്ചു,സംഭവം പുറത്തറിയാത്തെ ഇരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി

റാഞ്ചി: 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ . 35കാരനായ ശംഭു സിങ്ങാണ്​ അറസ്റ്റിലായത്​. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ്​  സംഭവം .കഴിഞ്ഞ ജനുവരി 25ന് കൊല്ലപ്പെട്ട പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ ശുചിമുറിയിൽ വച്ചായിരുന്നു അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചത്. 

പെൺകുട്ടി വാഷ്​റൂമിൽ പോയപ്പോൾ ശംഭു സിങ്​ പിന്തുടർന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. പുറത്ത് പറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ മുഴുവൻ ഉപദ്രവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ജനുവരി 26ന്​ അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ​ ഗുളിക നൽകുകയായിരുന്നു.


തുടർന്ന്​ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. ബുധനാഴ്​ച രാത്രിയോടെ മരണപ്പെടുകയായിരുന്നു ഉണ്ടായത്. പെൺകുട്ടിയുടെ പിതാവ്​ പാങ്കി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ കുടുംബവും ശംഭു സിങ്ങിന്‍റെ കുടുംബവും തമ്മിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ്​ ഉണ്ടായിരുന്നു. ഇതാണ്​ ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിയെ പ്രേരിപ്പിച്ചതെന്ന്​ പോലീസ് പറഞ്ഞു.

From around the web

Special News
Trending Videos