കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12 കാരിയെ തീ കൊളുത്തി
Mar 21, 2021, 15:10 IST

ബിഹാറിലെ ബെഗുസാരയ് ജില്ലയിൽ, കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12 കാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തി. ശിവരാന ഗ്രാമത്തിലാണ് ദാരുണ സംഭവം. കുട്ടിയുടെ അയല്‍വാസിയാണ് കൃത്യം ചെയ്തത്. തുടർന്ന് പ്രതിയായ സിക്കന്തറിനെതിരെ പൊലീസ് കേസെടുത്തു.
ഇയാളുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു. ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും ചേര്‍ന്ന് 12 കാരിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് മണ്ണണ്ണയൊഴിച്ച തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
From around the web
Special News
Trending Videos