തിരുവനന്തപുരത്ത് 51കാരിയുടെ കൊലപാതകം; ഭർത്താവ് കുറ്റം സമ്മതിച്ചു
Dec 26, 2020, 15:08 IST

തിരുവനന്തപുരം കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുണ്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശാഖയെ ഭർത്താവ് അരുൺ കുമാർ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹത സംശയിച്ച് ഭർത്താവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ ശാഖയെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. അരുണാണ് വിവരം അയൽവാസികളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
From around the web
Special News
Trending Videos