50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടൽ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

 50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടൽ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

 
50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടൽ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി:  50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ് കുമാറിനെ (38) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസ് (51) പൊലീസ് പിടിയിലായി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ചേനക്കാലായില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് സജിമോന്‍ പത്രോസ് താമസിച്ചിരുന്നത്. ഇയാള്‍ക്ക് ഭാര്യയും വേറെ മക്കളുമുണ്ട്. 

ഇതിനിടെ സ്ത്രീക്ക് സന്തോഷ് കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാള്‍ കണ്ടെത്തുകയായിരുന്നു.ഇത് കണ്ടുപിടിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച്‌ വീടിനടുത്തു തന്നെ ഒളിച്ചു നിന്നു.

ഈ സമയം വീട്ടിലെത്തിയ സന്തോഷ് കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ കമ്ബി കൊണ്ട് സന്തോഷ് കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

From around the web

Special News
Trending Videos