ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച; പ്രത്യേക അന്വേഷണ സംഘം

0

നെടുമ്പാശേരി: ചെങ്ങമനാട് ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടിൽ നിന്ന് 80 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തും. ചെങ്ങമനാട് എസ്ഐ എ.കെ.സുധീറിനാണ് അന്വേഷണച്ചുമതല. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയിൽ ലഭിച്ച തെളിവുകളും ഡോക്ടർ നൽകിയ മൊഴിയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉയരം കുറഞ്ഞ, നാടൻ ശൈലിയിൽ സംസാരിക്കുന്ന രണ്ടു പേരാണ് കവർച്ച നടത്തിയതെന്നാണ് ഡോക്ടറുടെ മൊഴി.

വീട്ടിലെ സ്ഥിരം സന്ദർശകരെയും ക്ലിനിക്കിൽ പരിശോധനയ്ക്കായി വന്നിട്ടുള്ളവരെയും നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഡോക്ടർ നൽകിയ വിവരങ്ങളിലുള്ള അവ്യക്തതയും പൊലീസ് പരിശോധിക്കുന്നുണ്ട്. വിവാഹാവശ്യത്തിനായി സ്വർണം ബാങ്കിൽ നിന്നെടുത്തുവെന്നാണ് പറഞ്ഞത്. എന്നാൽ ഒറ്റയ്ക്കു താമസിക്കുന്ന വീടായിട്ടും ആവശ്യം കഴിഞ്ഞിട്ടും സ്വർണം തിരികെ വെച്ചിട്ടില്ല. സിസിടിവി ക്യാമറകൾ പോലുള്ള സുരക്ഷാ സംവിധാനങ്ങളും വീട്ടിലില്ല. വാതിൽ തുറക്കാൻ കാര്യമായ ബലപ്രയോഗം നടത്തിയതിന്റെ പാടുകൾ കണ്ടെത്താൻ കഴിയാത്തതും പൊലീസിനെ വലയ്ക്കുന്നു. പ്രഫഷനൽ ശൈലിയിലുള്ള മോഷണമല്ലെന്നതാണ് പോലീസിന്റെ നിഗമനം.

Leave A Reply

Your email address will not be published.