കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി
Jun 11, 2021, 17:07 IST

കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടി. മിനി ലോറിയിൽ തണ്ണിമത്തനുകൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് മദ്യം കേരളത്തിലേക്ക് കടത്തിയത്. മദ്യ കടത്തിന് ഉപയോഗിച്ചിരുന്ന മിനിലോറിയും മാരുതി കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്സൈസ് മദ്യക്കടത്ത് സംഘത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. സംഭവത്തിൽ മൈസൂർ ജില്ലയിൽ ബസവേശ്വര നഗർ സ്വദേശി മുഹമ്മദ് അഷ്റഫ് (55) , ഇരിട്ടി സ്വദേശി സി പി അസ്കർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കങ്ങൾ.
From around the web
Special News
Trending Videos