കാമുകനൊപ്പം കഞ്ചാവ് ബിസിനസ് നടത്തിയ 25കാരി അറസ്റ്റിൽ

എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് കാമുകനൊപ്പം കഞ്ചാവ് ബിസിനസ് നടത്തിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ രേണുക എന്ന 25 കാരിയാണ് ബംഗളൂരുവിൽ പിടിയിലായത്. ലഹരി ഇടപാടിൽ മുഖ്യ പ്രതിയും യുവതിയുടെ കാമുകനുമായ സിദ്ധാർഥ് ഒളിവിലാണ്. സംഭവത്തിൽ യുവതിയെക്കൂടാതെ സുധാൻഷു സിംഗ് എന്നൊരാളും പിടിയിലായിട്ടുണ്ട്. കഞ്ചാവ് വിൽപ്പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് ഇക്കഴിഞ്ഞ ജൂൺ ആറിനാണ് രേണുകയെ അറസ്റ്റ് ചെയ്തത്.
എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായാണ് ആ ജോലി ഉപേക്ഷിച്ച് കാമുകനും കൂട്ടാളികൾക്കുമൊപ്പം രേണുക കഞ്ചാവ് ബിസിനസിൽ പങ്കാളിയായത്. ഇവരിൽ നിന്നും പത്ത് പാക്കറ്റുകളിലായി 2500 ഗ്രാം കഞ്ചാവും 6500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ സിദ്ധാർഥിനെയും ഇയാളുടെ സഹായി ഗോപാൽ എന്നയാളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.