പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ 25 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ശാരീരികമായി ദുരുപയോഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 25 കാരന്‍ അറസ്റ്റില്‍ 16 കാരിയാണ് ഗര്‍ഭിണിയായത്. പത്തനംതിട്ട ചുരുളിക്കോട് കാഞ്ഞിരംനില്‍ക്കുന്നതില്‍ വീട്ടില്‍ അജിത്തിനെയാണ് പോലീസ് പിടികൂടിയത്.

ഫേസബുക്കിലൂടെയാണ് അജിത്ത് പന്നിവിഴ സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു.  പെണ്‍കുട്ടി ഗര്‍ഭിണിയായി എന്ന് മനസിലാക്കിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാറില്‍ വച്ചാണ് പീഡിപ്പിച്ചത്.

From around the web

Special News
Trending Videos