എറണാകുളം കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം

എറണാകുളം കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം

 
എറണാകുളം കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം

കൊച്ചി: എറണാകുളം കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദ്ദനം. മർദനമേറ്റ കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചു. 

10 മിനിട്ടോളം വരുന്ന ദൃശ്യങ്ങൾ വൈറലായി. പ്രായപൂർത്തിയാകാത്ത നാലുപേർ ഇത്തരത്തിൽ ഒരു വ്യക്തിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിനിമകളിൽ പോലും കണ്ടിട്ടുണ്ടാവില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. 

From around the web

Special News
Trending Videos