14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി.വി. ഓപ്പറേറ്റർ പിടിയിൽ
Jul 4, 2021, 13:06 IST

കോഴിക്കോട് : 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി.വി. ഓപ്പറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശിയായ രാഗേഷിനെയാണ് കൊടുവള്ളി പോലീസ് പോക്സോ കേസില്‍ പിടികൂടിയത്. ജൂണ്‍ 30-ന് രാത്രിയായിരുന്നു സംഭവം നടന്നത് . ഇന്‍റര്‍നെറ്റ് കണക്‌ഷൻ നല്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ പതിനാലുകാരനെയും കൂട്ടി പോയി. എന്നാൽ പുത്തൂര് എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
From around the web
Special News
Trending Videos