മലപ്പുറം പുത്തനത്താണിയിൽ 14 കാരിക്ക് പീഡനം
Updated: Mar 7, 2021, 10:39 IST

മലപ്പുറം പുത്തനത്താണിയിൽ 14 കാരിക്ക് പീഡനം. രണ്ടാനച്ഛനാണ് കുട്ടിയെ പിഡീപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം ജൂലൈ മാസം മുതൽ പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയിരുന്നു. പലപ്പോഴായി വിസമ്മതിച്ച പെൺകുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തുകയുമാണ് പീഡിപ്പിച്ചത്. കൊല്ലം സ്വദേശികളായ ഇവർ കഴിഞ്ഞ ഏതാനും നാളുകളായി കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്.
From around the web
Special News
Trending Videos