രാജസ്ഥാനില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Mar 6, 2021, 13:02 IST

രാജസ്ഥാനില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പീഡിപ്പിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി നിര്‍ബന്ധിതമായി ജോലി ചെയ്യിച്ചു. 22 ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് കോട്ടയിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.വ്യാഴാഴ്ച ജയ്‌സാല്‍മീറിലെ പൊക്‌റാനില്‍ നിര്‍മ്മാണ സ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പ്രതി ബൈക്കില്‍ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറയുന്നു.
അകന്ന ബന്ധുവായ 45ാകാരനാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. അറസ്റ്റിയായ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. ഫെബ്രുവരി 10നാണ് പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി ലഭിച്ചത്.പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ കനിസ് ഫാത്തിമ പറഞ്ഞു.
From around the web
Special News
Trending Videos