നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ നിര്‍മ്മാണ പങ്കാളിയായി യൂഡ്‌ലീ ഫിലിംസ്.

നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ നിര്മ്മാണ പങ്കാളിയായി യൂഡ്ലീ ഫിലിംസ്.

 
63

കൊച്ചി  : കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയയൂഡ്‌ലി ഫിലിംസ് നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ നിര്‍മ്മാതാക്കളാകുന്നു. സണ്ണി വെയിന്‍പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്നാണ് നിര്‍മ്മാണം. സരിഗമാ സ്റ്റുഡിയോസിന്റെ സിനിമ നിര്‍മ്മാണ ശാഖയായയൂഡ്‌ലി ദക്ഷിണേന്ത്യയില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പടവെട്ട്. രാജ്യാന്തര ചലച്ചിത്ര മേളകളിലുംദേശീയ അവാര്‍ഡിലും നേട്ടം കൊയ്ത തമിഴ് ചിത്രം കെഡി, മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ അഭിയുംഅനുവും എന്നിവയാണ് നേരത്തെ ദക്ഷിണേന്ത്യയില്‍ നിര്‍മ്മിച്ച സിനിമകള്‍.

പാര്‍ശ്വവത്കരിക്കപ്പെട്ട നിസ്സഹായനായ ഒരാള്‍, സാഹചര്യങ്ങളോട് പടപൊരുതി ജീവിതം തിരിച്ചു പിടിക്കുന്നകഥയാണ് പടവെട്ട്. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയവും കഥാപശ്ചാത്തലവും അതിശയിപ്പിച്ചുവെന്നും യൂഡ്‌ലിഫിലിംസ് നിര്‍ബന്ധമായും ഭാഗമാകേണ്ട ചിത്രമാണെന്ന് അതുറപ്പിക്കുകയായിരുന്നെന്നും കമ്പനിയുടെ വൈസ്പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ പറഞ്ഞു. നിവിന്‍ പോളിയുടെ വേറിട്ട കഥാപാത്രം ബിഗ് സ്‌ക്രീനില്‍കാണാന്‍ പ്രേക്ഷകരെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ്.പ്രതിഭാശാലികളായ ഒരു കൂട്ടംകലാകാന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി. ഭാവിയില്‍ പ്രാദേശിക ഭാഷകളില്‍ പടവെട്ട് പോലെ പുതുമയുള്ളപ്രമേയങ്ങള്‍ യൂഡ്‌ലിയുടെ ബാനറില്‍ സിനിമയാകുമെന്നും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍ മലയാള സിനിമ മേഖലയ്ക്കുണ്ടായ വളര്‍ച്ചയും സ്വീകാര്യതയും അടിവരയിടുന്നതാണ് യൂഡ്‌ലിഫിലിംസിനെ പോലെയുള്ള കമ്പനികള്‍ കേരളത്തിലെത്തുന്നതെന്ന് പടവെട്ടിന്റെ സഹനിര്‍മ്മാതാവായ സണ്ണിവെയ്ന്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് അതില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്നും സണ്ണി വെയ്ന്‍കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ തന്നെ എന്നെ ഏറെ സ്വാധീനിച്ചുവെന്ന് നിവിന്‍ പോളി പറയുന്നു. ജീവിതത്തില്‍ കിട്ടുന്ന രണ്ടാമത്തെ അവസരങ്ങളെപ്പറ്റിയും ഈ അവസരത്തില്‍ തെറ്റുകള്‍ക്കെതിരെനിലകൊള്ളാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കുന്നതുമാണ് കഥ. സിനിമയുടെ കഥാഗതിയും വൈകാരികമായമുഹൂര്‍ത്തങ്ങളും ശക്തമായ കഥാപാത്ര അവിഷ്‌കാരവും പ്രേക്ഷകരുടെ ചിന്തയെ ക്യത്യമായി ബന്ധപ്പെടുത്താന്‍സാധിക്കുന്നുണ്ട്. ഇത് സിനിമയ്ക്ക് മികച്ച സ്വികാര്യത നല്‍കുമെന്നും നിവിന്‍ പറഞ്ഞു.

സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ത്തുവായിക്കാവുന്ന സിനിമയാണ് പടവെട്ടെന്നാണ്സംവിധായകന്‍ ലിജു കൃഷ്ണയുടെ അഭിപ്രായം. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹം അവരുടെ അവകാശങ്ങളുംഅസ്തിത്വവും നേടിയെടുക്കാന്‍ നടത്തുന്ന പോരാട്ടമാണ് പടവെട്ട്. മലബാറിലെ മാലൂർ എന്ന ഗ്രാമത്തിന്റെപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അവിടുത്തെ നാട്ടുകാരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നാട്ടുകാരുടെ പിന്തുണ സിനിമയുടെ ചിത്രീകരണത്തിനേറെ സഹായിച്ചുവെന്നും, ലിജു കൃഷ്ണ പറയുന്നു.

ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവുംഷഫീക്ക് മുഹമ്മദ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു ബിബിന്‍ പോളാണ് ചിത്രത്തിന്റെഎക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

തമിഴ് സിനിമ അരുവിയിലെ പ്രകടനത്തിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ അതിഥി ബാലനാണ് പടവെട്ടിലെനായിക. മലയാള സിനിമയ്ക്ക് രാജ്യവ്യാപകമായ സ്വീകാര്യത ലഭിക്കുന്നു എന്നത് കലാമൂല്യമുള്ള സിനിമകള്‍ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അതിഥി പറഞ്ഞു.

മലയാളം, തമിഴ്, പഞ്ചാബി, മറാഠി ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനാണ്യൂഡ്‌ലി ഫിലിംസിന്റെ പദ്ധതി. ഹിന്ദിയോ മറ്റ് ഒന്നോ രണ്ടോ ഭാഷകളിലുള്ളവ മാത്രമാണ് ഇന്ത്യന്‍ സിനിമയെന്നകേവല യുക്തിയില്‍ നിന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ആസ്വാദകര്‍ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ സിനിമ ദേശ ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ചതായും,പ്രാദേശിക സിനിമ വ്യവസായങ്ങളുടെപ്രസക്തി ഏറിയെന്നും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ പറഞ്ഞു.

From around the web

Special News
Trending Videos