രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി കയറ്റം

ആസ്ട്രേലിയയിലെ മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡിസ്റ്പ്റ്റര് ഇന്‍ സിനിമ (പുതിയ ചലനമുണ്ടാക്കുന്ന സിനിമ) പുരസ്കാരത്തിന് അര്‍ഹമായി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം (അഹർ ) എന്ന ചിത്രത്തിന് രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആണ് ലഭിച്ചത്. ചന്ദ്രു സെൽവരാജിനും ലിജു പ്രഭാകറിനുമാണ് അവാർഡുകൾ ലഭിച്ചത്.
ഹിമാലയൻ ചാരുത ഐഫോൺ 10X ഉപയോഗിച്ച് ഒപ്പിയെടുത്ത മിടുക്കിനാണ് ചന്ദ്രു സെൽവരാജിന് അവാർഡ് ലഭിച്ചത്. നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിന് ആവാർഡ് ലഭിച്ചത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ആണ് ചിത്രം നടത്തുന്നത്.
അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രക്കിംഗ് ആണ് കയറ്റത്തിന്റെ പ്രമേയം. പരസ്പരം പരിചയമില്ലാത്ത അഞ്ചംഗസംഘം . മഞ്ജുവാര്യര്‍ മായ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം ഗൗരവ് രവീന്ദ്രന് ആകാശ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.