റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ജഗമേ തന്തിരത്തിന്റെ വ്യാജ പ്രിന്റ് ടെലഗ്രാമിൽ

ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചെയ്ത ജഗമേ തന്തിരം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വ്യാജ പതിപ്പും പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലാണ് പ്രചരിക്കുകയാണ്. ആക്ഷന്‍ ത്രില്ലർ വിഭാഗത്തിൽ പെട്ട ‘ജഗമേ തന്തിരത്തില്‍’ ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്‌മോ, ജോജു ജോർജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. അതേസമയം ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതിന്റെ പരിഭവം ധനുഷ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് നാരായണാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.