പയ്യന് സ്ത്രീധനമായി എന്ത് കിട്ടും? പുതിയ വീഡിയോയുമായി ഫെഫ്ക

കേരളത്തിൽ കഴിഞ്ഞ മാസങ്ങളിൽ സ്ത്രീധന മരണങ്ങള്‍ തുടരെ റിപ്പോര്‍ട്ട് ചെയ്തത്തിന്റെ സാഹചര്യത്തിൽ ബോധവൽക്കരണ വീഡിയോയുമായി ഫെഫ്ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്‌ക നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ സ്ത്രീധനം ചോദിക്കുന്നതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഫെഫ്‌ക.
സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഹ്രസ്വ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നിഖില വിമലാണ് പ്രധാനവേഷത്തില്‍ ചിത്രത്തിൽ എത്തുന്നത്. സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുത്തുന്നതും കുറ്റകരമാണെന്ന് പറയുന്നത്. മഞ്ജു വാര്യരാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.