വി.എൻ. ഗോപിനാഥ പിള്ളയുടെ ജീവിതം പറയുന്ന ‘നാല്പത്തഞ്ചാമത്തെ നദി’ റൂട്സ് ഒ.ടി.ടി.യിൽ

പരിസ്ഥിതി പ്രവർത്തകൻ വി.എന്‍. ഗോപിനാഥ പിള്ളയുടെ ജീവിതം പറയുന്ന ഡോക്യൂമെന്ററി-‘നാല്‍പത്തഞ്ചാമത്തെ നദി’ ഒ.ടി.ടി. പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മാധ്യമ പ്രവർത്തകനായ ജി. രാഗേഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ജൂൺ 27 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമായ റൂട്സ് വീഡിയോയിലൂടെയാണ് റിലീസ് ചെയ്യുന്നത്.
മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ വിവിധ കാലങ്ങളിൽ ഗോപിനാഥ പിള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ അദ്ദേഹത്തിന്റെ ജീവിതം പറയുന്നു. പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരുപാട് ആക്ടിവിസ്റ്റുകളില്‍നിന്നും ഗോപിനാഥ പിള്ളയെ വേറിട്ട് നിര്‍ത്തുന്നത് സര്‍ക്കാരിന്റെ നയരൂപീകരണ തലത്തില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.