വിജയ് സേതുപതി ആക്ഷൻ ത്രില്ലർ ചിത്രം ‘മൈക്കിൾ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതി ആക്ഷൻ ത്രില്ലർ ചിത്രം ‘മൈക്കിൾ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

 
59

തെലുങ്ക് യുവനടൻ സന്ദീപ് കിഷനും തമിഴ് നടൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ മൈക്കിൾ’ എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്.

രഞ്ജിത് ജയക്കോടിയാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമ്മാതാവ് സുനിൽ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. തെലുങ്കിലെ പ്രസിദ്ധ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

From around the web

Special News
Trending Videos