തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച്​ വിജയ്​

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച്​ വിജയ്​

 
42

ചെന്നൈ: പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയിൽ. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ്​ കേസ്​.അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി. 

വിജയ്യുടെ പേരില്‍ പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം' എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. തുടര്‍ന്ന് വിജയ് രംഗത്ത് വന്നിരുന്നു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.കൂടാതെ വിജയ്​യുടെ ആരാധകരുടെ സംഘടനയായ വിജയ്​ മക്കൾ ഇയക്കത്തെ ചന്ദ്രശേഖർ രാഷ്​ട്രീയപാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഈ പാർട്ടിയുമായി തനിക്ക്​ യാതൊരു ബന്ധമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും വിജയ്​ ആവശ്യപ്പെട്ടിരുന്നു.

From around the web

Special News
Trending Videos