ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ അമ്മ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്
Sat, 26 Jun 2021

നടൻ ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ശാന്തമ്മയുടെ അറസ്റ്റ് വൈകുന്നത് അവർ ഒളിവിലായതിനാലാണെന്ന് പൊലീസ് അറിയിച്ചു. ഗാർഹിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഉണ്ണി രാജൻ പി ദേവിന്റെ അമ്മയും കേസിൽ രണ്ടാം പ്രതിയുമായ ശാന്തമ്മ ഒളിവിൽ പോയത്.
അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ശാന്തമ്മയെ കണ്ടെത്താനായില്ല. അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഭാര്യയാണ് ശാന്തമ്മ. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാർ അറിയിച്ചു. ശാന്തമ്മ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനകളുണ്ട്.
From around the web
Special News
Trending Videos