ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചര്‍ ഫിലിമായി തിളങ്ങി ടോവിനോ ചിത്രം 'കള'

ചിക്കാഗോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചര്‍ ഫിലിമായി തിളങ്ങി ടോവിനോ ചിത്രം 'കള'

 
54

സുമേഷ് മൂര്‍, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത്ത് വി എസ് ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'കള'. ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഇതാ ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായാണ് കള തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആങ്‌ഡോങ് ഡെങ് സംവിധാനം ചെയ്ത ബ്ലേബ്ലെയ്ഡ് ഗേളിനൊപ്പമാണ് കള ഈ പുരസ്‌കാരം പങ്കുവെച്ചിരിക്കുന്നത്. ‘ഒരു അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ വലിയ ആവേശം തോന്നുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. കളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് എല്ലാ ആശംസകളും നേരുന്നു,’ എന്ന് ടൊവിനോ കുറിച്ചു.

From around the web

Special News
Trending Videos