ഹോളിവുഡ് ചിത്രം ‘സ്പെൻസർ’ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
Sat, 25 Sep 2021

ഡയാന രാജകുമാരിയുടെ ജീവിതകഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് ‘സ്പെൻസർ’. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ചിത്രത്തിൽ ഡയാന രാജകുമാരിയായി എത്തുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഗംഭീര അഭിനയമാണ് ക്രിസ്റ്റൻ കാഴ്ചവച്ചിരിക്കുന്നത്. നവംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.
ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ പ്രക്ഷുബ്ധമായ ജീവിതം വിവരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. ഓഗസ്റ്റിൽ ഇറങ്ങിയ സ്പെൻസറിന്റെ ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
From around the web
Special News
Trending Videos