സെക്സ് എഡ്യൂക്കേഷന്റെ മൂന്നാം സീസൺ, റിലീസ് തീയതിയുമായി പ്രഖ്യാപിച്ചു
Mon, 28 Jun 2021

യുവ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള വെബ് സീരീസായ സെക്സ് എഡ്യൂക്കേഷന്റെ മൂന്നാമത്തെ സീസൺ പുറത്തിറങ്ങുന്നു. മൂന്നാം സീസണിന്റെ റിലീസിങ്ങ് തീയതി നെറ്റ്ഫ്ലിക്സാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 17ന് സെക്സ് എഡിക്കേഷൻ മൂന്നാം സീസൺ ആരംഭിക്കും.
ആസ ബട്ടർഫീൽഡ്, എമ്മ മാക്കി, ഗില്ലിയൻ ആൻഡേഴ്സൺ, എമി ലൂ വുഡ് തുടങ്ങിയവരാണ് സീരീസിലെ പ്രധാന താരങ്ങൾ. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ജീവിതവും അവർക്കിടയിൽ ഉണ്ടാകുന്ന പ്രണയവും ലൈംഗികതയുമായുമൊക്കെയാണ് സെക്സ് എഡ്യുക്കേഷന്റെ പ്രമേയം.
From around the web
Special News
Trending Videos