ആസിഫ് അലി നായകനാകുന്ന ചിത്രം എല്ലാം ശരിയാകും ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന ചിത്രം എല്ലാം ശരിയാകും ടീസര്‍ പുറത്തിറങ്ങി

 
59

ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും. ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്.  രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  

രസകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് ടീസര്‍ തരുന്നത്. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ആയിരുന്നു ആസിഫ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.തോമസ് തിരുവല്ലയും ഡോ. പോള്‍ വര്‍ഗീസും ചേര്‍ന്നാണ് നിര്‍മാണം.

From around the web

Special News
Trending Videos