പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന 777 ചാർളി സിനിമയുടെ ടീസർ പുറത്തിറങ്ങി

രക്ഷിത്ത് ഷെട്ടി നായകനാവുന്ന '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു തെരുവുനായയുടെ ജീവിതമാണ് വിനീത് ആലപിച്ച ഗാനമുള്ള ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു
സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. കിരൺരാജ് കെ. എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് ലഭിച്ച അഭിമാന നിമിഷമാണെന്ന് കിരൺരാജ് അഭിപ്രായപ്പെട്ടു. നോബിൻ പോൾ ആണ് സംഗീത സംവിധാനം. സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് ടീസറിൽ ഉൾപ്പെടുത്തിയ ഗാനമാണ്.