തമിഴ് ചിത്രം എഫ്ഐആർ ഫെബ്രുവരി 11ന് റിലീസ് ചെയ്‌തേക്കും
Mon, 31 Jan 2022

മനു ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് ഒരു തമിഴ് ചിത്രമാണ് എഫ്ഐആർ. സുജാത എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആനന്ദ് ജോയ് ആണ് നിർമ്മാണം. വിഷ്ണു വിശാലും റെബ മോണിക്ക ജോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് എഫ്ഐആർ. ചിത്രം ഫെബ്രുവരി 11ന് റിലീസ് ചെയ്‌തേക്കും
മഞ്ജിമ മോഹൻ, റൈസ വിൽസൺ, ഗൗതം വാസുദേവ് മേനോൻ, ഗൗരവ് നാരായണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീത സംവിധായകൻ അശ്വത് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അരുൾ വിൻസെന്റ് ഛായാഗ്രഹണവും ജികെ പ്രസന്ന എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം ഹിറ്റായി കഴിഞ്ഞു.
From around the web
Special News
Trending Videos