സുമേഷ്& രമേഷ് ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു

സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ്& രമേഷ് ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു.ശ്രീനാഥ് ഭാസിയും ബാലുവർഗീസും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് .ഉത്തരവാദിത്ത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന രണ്ടു യുവാക്കളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വൈറ്റ് സാൻഡ് മീഡിയാ ഹൗസ് ആന്റ് കെ.എൽ.സെവൻ എന്റെർടൈൻമെന്റിന്റെ ബാനറിൽ ഫരീദ്ഖാനാണ് ചിത്രം നിർമ്മിക്കുന്നത്.അർജുൻ അശോക്,ഷൈൻ ടോംചാക്കോ, രാജേഷ് ശർമ്മ ,ചെമ്പിൽ അശോകൻ,സലിംകുമാർ, പ്രവീണ, അഞ്ജു കൃഷ്ണ, ദേവീകൃഷ്ണ, പൗളിവൽ സൻ, ജോളി കാർത്തിക, ശൈത്യ എന്നിവരും പ്രധാന താരങ്ങളാണ്.ജോസഫ് വിജീഷ് സനൂപ് തൈക്കൂടം എന്നിവരുടേതാണ് തിരക്കഥയാക്സൻ ഗ്യാരി പെരേര നേഹാ നായർ എന്നിവരുടേതാണ് സംഗീതം.ആൽബി-ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.