ഹ്രസ്വചിത്രം 'അൺഡു' സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

വിശാഖ് മെനിക്കോട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'അൺഡു' സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്തു. ഭുവൻ അറോറ, ജിജോയ് പുളിക്കൽ, നൈന സ്റീഫൻ, ക്രിതിക പാണ്ഡേ, ഫാ റാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ച്ത്രം ഒരുക്കിയിരിക്കുന്നത്. ഹ്രസ്വചിത്രത്തിലെ ആശയം യുവജനങ്ങളെ ബോധവാന്മാരാക്കുകയും ചില ചിന്തോദ്ദീപകമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യന്നുവെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
വി.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ പുരുഷോത്തമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. ഒരു മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ ഐ.ടി. കമ്പനിയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന രോഹൻ ശർമ്മ എന്ന യുവാവിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു ഹ്രസ്വചിത്രമാണ് 'അൺഡു' (UNDO). എഡിറ്റർ- വിജി അബ്രാഹം, കല- സജീബ് മുജന്ദർ, കോസ്റ്റ്യൂം- മുഹമ്മദ് നിയാസ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൺ.