'സഭാപതിയിലെ രണ്ടാമത്തെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

'സഭാപതിയിലെ രണ്ടാമത്തെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

 
67

അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ സന്താനം നായകനായ 'സഭാപതിയിലെ രണ്ടാമത്തെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു. സന്താനമടക്കമുള്ള തമിഴ് താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്‍തത് ശ്രീനിവാസ റാവുവാണ്.

കോമഡി പാറ്റേണില്‍ തന്നെയുള്ളതാണ്. സഭാപതി' എന്ന ചിത്രവും സന്താനം നായകനാകുന്ന ചിത്രം ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുള്ളതാണെന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഭാസ്‍കര്‍ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ലിയോ ജോണ്‍ പോള്‍ ചിത്രത്തിന്റെ ചിത്ര സംയോജകൻ.

സി രമേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്. ഹരി ദിനേഷാണ് ചിത്രത്തിന്റ ആക്ഷൻ കൊറിയോഗ്രാഫര്‍. 'സഭാപതി' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബി എൻ സ്വാമിനാഥനാണ്. ജെന്നിഫര്‍ രാജാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. 'സഭാപതി' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത് സാം സി എസാണ്. വിവേക്, സാം സി എസ് എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിക്കുന്നു. സതീഷ് കൃഷ്‍ണനാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. എ ആര്‍ മോഹനാണ് ചിത്രത്തിന്റെ ആര്‍ട്.

From around the web

Special News
Trending Videos