റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' റിലീസിന് ഒരുങ്ങുന്നു

റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' റിലീസിന് ഒരുങ്ങുന്നു

 
39

അമിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' റിലീസിന് ഒരുങ്ങുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രമുഖ അറേബ്യൻ-ആഫ്രിക്കൻ മലയാളി വ്യവസായി ജോബി പി സാം നിർമിക്കുന്ന ഈ ചിത്രം ജിബൂട്ടി എന്ന പേരുകൊണ്ടാണ് ആദ്യം ആസ്വാദക ശ്രദ്ധ നേടിയത്. ജിബൂട്ടി എന്നത് ഒരു രാജ്യത്തിന്റെ പേരാണ്. ഫ്രഞ്ചും അറബിക്കും സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളാണ് ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാം.

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ജിബൂട്ടി, എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവയുടെ അയൽ‌രാജ്യങ്ങളാണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്‌ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു. ഇസ്‌മാഈൽ ഒമർ പ്രസിഡണ്ടും അബ്‌ദുൽ കാദർ കാമിൽ മുഹമദ് പ്രധാനമന്ത്രിയുമായ ഈ രാജ്യത്തിനെ പകർത്തുന്ന ചിത്രം കൂടിയായിരിക്കും ജിബൂട്ടി

വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റർ കഴിഞ്ഞയാഴ്ച അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ പോസ്റ്ററിൽ ആക്ഷൻ സീനിലെ രംഗമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.   'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക്‌ സോങ്ങും ശ്രദ്ധ നേടിയിരുന്നു.ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ റിലീസ്‌ തിയതി ഉടൻ പ്രഖ്യാപിക്കും. അമിത് ചക്കാലക്കൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന മമ്മുട്ടി ദി ബെസ്‌റ്റ് ആക്‌ടർ റിയാലിറ്റിഷോയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച അമിത്, മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്‌ത ABCD എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്‌തു കൊണ്ടാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.

From around the web

Special News
Trending Videos