മോഹന്‍ലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തിയറ്ററില്‍ തന്നെ, തിയതി പ്രഖ്യാപിച്ചു

 

മോഹന്‍ലാൽ ചിത്രം ആറാട്ടിന്റെ റിലീസ് തിയറ്ററില്‍ തന്നെ, തിയതി പ്രഖ്യാപിച്ചു

 
ിുപ
 

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഒരുക്കുന്ന മാസ് മസാല ചിത്രം ആറാട്ട് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും. പൂജ അവധിക്കാലമായ ഒക്ടോബർ 14–ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപന്‍ എന്ന കഥാപാത്രം നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റ പ്രമേയം.

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

From around the web

Special News
Trending Videos