'മിന്നൽ മുരളി' ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

'മിന്നൽ മുരളി' ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

 
35

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെവിനോ തോമസ് ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണം തന്നെയാണ് ഇതിന് കാരണം. ക്രിസ്മസ് റിലീസായിട്ടാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും ടൊവിനോക്കൊപ്പം ചിത്രത്തിലുണ്ട്. ടൊവിനോ സൂപ്പർ ഹീറോ കഥാപാത്രമായെത്തുന്ന മിന്നൽ മുരളി തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തുന്നുണ്ട്.ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടൊവിനൊയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്.

From around the web

Special News
Trending Videos