അഹാന കൃഷ്‍ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

അഹാന കൃഷ്‍ണ സംവിധാനം ചെയ്യുന്ന തോന്നലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

 
55

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്‍ണ . അഹാന കൃഷ്‍ണര്‍ സംവിധായികയാകുകയാണ്. അഹാന കൃഷ്‍ണ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇപ്പോൾ ഇതാ അഹാന കൃഷ്‍ണ തന്റെ ആദ്യ സംവിധാന സംരഭത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. തോന്നല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെന്ന് അഹാന പറയുന്നു. ഇപോള്‍ പാകമായി പുറത്തുവരുന്നു. ഒക്ടോബര്‍ 30ന് ആണ് തന്റെ ആദ്യ സംവിധാന സംരഭം പുറത്തേയ്‍ക്ക് എത്തുകയെന്നും അഹാന കൃഷ്‍ണ വ്യക്തമാക്കുന്നു.

From around the web

Special News
Trending Videos