മലയാള ചിത്രം രണ്ടിൻറെ പുതിയ ടീസർ പുറത്തിറങ്ങി

മലയാള ചിത്രം രണ്ടിൻറെ പുതിയ ടീസർ പുറത്തിറങ്ങി. സുജിത് ലാൽ സംവിധാനം ചെയ്യുന്ന 'രണ്ട് ' ജനുവരി 7ന് തീയേറ്ററുകളിലെത്തും. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച ചിത്രമാണ്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ചിത്രം, സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തിൽ ശക്തമായ ചില ഓർമ്മപ്പെടുത്തലുമാണ് ഈ ചിത്രം. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്‌മ രാജൻ, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ തുടങ്ങി ഒരുപിടി ശ്രദ്ധേയമായ താരങ്ങൾ 'രണ്ട്'ൽ അഭിനയിക്കുന്നു. ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് ലാൽ ആർ എസ്. കഥ, തിരക്കഥ, സംഭാഷണം ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ടിനടോം, മാനേജിംഗ് ഡയറക്ടർ മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ അഭിലാഷ് വർക്കല, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാൽ, ആലാപനം കെ കെ നിഷാദ്, ചമയം പട്ടണം റഷീദ്, പട്ടണം ഷാ. പി ആർ അജയ് തുണ്ടത്തിൽ.