തിരിമാലിയിലെ പുതിയ ഗാനം പുറത്തിറങ്ങി

മലയാള ചിത്രം തിരിമാലിയിലെ പുതിയ ഗാനം പുറത്തിറങ്ങി ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായി . ക്ലീൻ U സർട്ടിഫിക്കറ്റുമായി .ജനുവരി 27ന് ചിത്രം പ്രദസ്റർഹന്തിന് എത്തും. മുഴുനീള കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്.
സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ ആയിരുന്നു. സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.