കാവലിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി ചിത്രം ആണ് കാവൽ. നവംബർ 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ മികച്ച വിജയം നേടി 25 ദിവസങ്ങളിലേക്ക് നീങ്ങുകയാണ്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. . ചിത്രം ഈ മാസം 23ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബർ 27ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും
രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മൻസൂർ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിൻ്റെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.