ദുൽഖർ നായകനാകുന്ന സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 

ദുൽഖർ നായകനാകുന്ന സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
bvb
 

ദുൽഖർ സൽമാന്റെ മുഴുനീള പൊലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

വേഫറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള.

From around the web

Special News
Trending Videos