സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

 
52

കൊച്ചി: സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി(56) വാഹനാപകടത്തില്‍ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മി ഉടന്‍ മരണപ്പെട്ടതായാണ് വിവരം. കൂടെ ഉണ്ടായിരുന്ന മകന്‍ ചിരാഗിനും പരിക്കേറ്റിട്ടുണ്ട്. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. 

From around the web

Special News
Trending Videos