'ദി ലാസ്റ്റ് ടു ഡേയ്സ്' ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസിന്

ദീപക് പരമ്പോൽ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദന്‍ ഉണ്ണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'ദി ലാസ്റ്റ് ടു ഡേയ്സ്' മെയ് 27-ന് നീസ്ട്രീം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു. ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് ലക്ഷ്മണ്‍, നവനീത് രഘു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
അരുണ്‍ രാജ്, സെജോ ജോണ്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. മേജര്‍ രവി, വിനീത് മോഹന്‍, അബു വാളയംകുളം, സുര്‍ജിത്ത്, ഹരികൃഷ്ണന്‍, അജ്മല്‍, അഭിലാഷ് ഹുസെെന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എഡിറ്റര്‍- വിനയന്‍ എം.ജെ. പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുരേഷ് മിത്രക്കരി, കല: നിമേഷ് താനൂര്‍, മേക്കപ്പ്: സവിദ് സുധന്‍-വസ്ത്രാലങ്കാരം- ആദിത്യ നാണു, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- പനച്ചേ, സൗണ്ട്- ബിനൂപ് എസ്. ദേവന്‍.