വൻ തരംഗമായി ‘അഡാർ ലൗ’ ഹിന്ദി പതിപ്പ്

 

വൻ തരംഗമായി അഡാർ ലൗ ഹിന്ദി പതിപ്പ്

 
ുപ
 

ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണം. ഹിന്ദി പതിപ്പിന് ഇതിനോടകം അഞ്ച് കോടി കാഴ്‍ചക്കാരും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി കഴിഞ്ഞു. അഡാര്‍ ലൗവ്വിന്റെ മലയാളം പതിപ്പ് പുറത്തുവരുന്നതിന് മുന്‍പ് റിലീസ് ചെയ്ത രണ്ട് ഗാനങ്ങളിലൂടെ പ്രിയ വാര്യര്‍ ദേശീയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

കൗമാര പ്രണയവും തുടര്‍ന്ന് ദുരന്തങ്ങളിലേക്ക് നയിക്കപ്പെടുന്ന കഥാപശ്ചാത്തലവും അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയില്‍ വൻ തരംഗമായി മുന്നേറുകയാണ്. മലയാളം പതിപ്പില്‍ ആഘോഷിക്കപ്പെട്ടത് പ്രിയ വാര്യരായിരുന്നെങ്കില്‍ ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫാണ് താരം. നൂറിന് കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

From around the web

Special News
Trending Videos