ജപ്പാനിൽ തിയറ്റർ റിലീസിന് തയ്യാറെടുത്ത് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
Sun, 20 Jun 2021

പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ജപ്പാനിൽ തിയറ്റർ റിലീസിന് തയ്യാറെടുക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. ചിത്രം ചർച്ചയായ ആ സമയത്ത് തന്നെ അന്തർദേശീയ അന്വേഷണങ്ങൾ വന്നിരുന്നുവെന്ന് നിർമ്മാതാവ് ജോമോൻ ജേക്കബ് വ്യക്തമാക്കി.
ജപ്പാനിലെ ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ വിറ്റു പോയിരുന്നുവെന്നും കൊവിഡ് പ്രതിസന്ധി മൂലം റിലീസ് നീളുകയായിരുന്നുവെന്നും ജോമോൻ പറഞ്ഞു. ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ ‘സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്’ എന്ന വിഭാഗത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പ്രദർശിപ്പിച്ചിരുന്നു. ചില ഫിലിം ഏജന്റുകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശസ്നത്തിനു വേണ്ടി ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും ജോമോൻ പറഞ്ഞു.
From around the web
Special News
Trending Videos