ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍
Mon, 21 Jun 2021

സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സിനിമാ മേഖലയിലെ നിലവിലെ എല്ലാ പ്രതിസന്ധികളും ചര്‍ച്ചയാകും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിങ് നടത്താന്‍ അനുവദിക്കണമെന്നും തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചുകൊണ്ട് എത്രയും വേഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
From around the web
Special News
Trending Videos