വീണ്ടും ഒരു കുട്ടിക്കഥയുമായി 'ത തവളയുടെ ത’; ടൈറ്റിൽ ലോഞ്ച്‌ ചെയ്തു

വീണ്ടും ഒരു കുട്ടിക്കഥയുമായി 'ത തവളയുടെ ത’; ടൈറ്റിൽ ലോഞ്ച്‌ ചെയ്തു

 
52

ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, അനു സിത്താര, ബാദുഷ എൻ.എം, ജീത്തു ജോസഫ്‌, കണ്ണൻ താമരക്കുളം, സുരഭി ലക്ഷ്മി, മെറീന മൈക്കിൾ, ആദ്യപ്രസാദ്, ഗീതി സംഗീത എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലോഞ്ച്‌ ചെയ്തു.

മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്സ് ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'ത തവളയുടെ ത' എന്ന ചിത്രവുമായി എത്തുകയാണ് ഫ്രാൻസിസ് ജോസഫ് ജീര. ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടെ അത്തരമൊരു ഫീൽ ആദ്യം തന്നെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായി. ബാലതാരങ്ങൾക്ക് പുറമേ ലുക്മാൻ, അനിൽ ഗോപാൽ, നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ, വാർത്താ പ്രചരണം: പി. ശിവപ്രസാദ്‌, മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

From around the web

Special News
Trending Videos